ക​ല്ലാ​മം സെ​ന്‍റ് പോ​ള്‍​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Thursday, January 23, 2020 12:00 AM IST
കാ​ട്ടാ​ക്ക​ട: ക​ല്ലാ​മം സെ​ന്‍റ് പോ​ള്‍​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ.​ഡെ​ന്നി​സ്മ​ണ്ണൂ​ര്‍ കൊ​ടി​യേ​റ്റ​ിയ തി​രു​നാ​ൾ 26 ന് ​സ​മാ​പി​ക്കും. ക​ല്ലാ​മം സെ​ന്‍റ് ജോ​ര്‍​ജ് കു​രി​ശ​ടി​യി​ല്‍ നി​ന്ന് പ​താ​ക പ്ര​യാ​ണം ന​ട​ത്തി.​
നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ശു​ശ്രൂ​ഷ കോ- ​ഓ​ർഡി​നേറ്റര്‍ മോ​ണ്‍.​വി.​പി. ജോ​സ് തി​രു​നാ​ള്‍ ആ​രം​ഭ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ ബൈ​ബി​ള്‍ പാ​രാ​യ​ണം, നൊ​വേ​ന ലി​റ്റി​നി ദി​വ്യ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​വും.
കു​ടും​ബ ന​വി​ക​ര​ണ​ധ്യാ​ന​ത്തി​ന് ഫാ.​സി.​ടി. രാ​ജ് നേ​തൃ​ത്വം ന​ല്‍​കും. 25ന് ​ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. തി​രു​നാ​ള്‍ സ​മാ​പ​ന ദി​ന​മാ​യ 26 ന് ​രാ​വി​ലെ 10 ന് ​നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി.​ക്രി​സ്തു​ദാ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. കെ​ആ​ര്‍​എ​ല്‍​സി​സി അ​ല്‍​മാ​യ ക​മ്മി​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ.​ഷാ​ജ്കു​മാ​ര്‍ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ര്‍​ന്ന് സ്നേ​ഹ വി​രു​ന്ന്