പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി
Wednesday, January 22, 2020 11:57 PM IST
പാ​ലോ​ട് :കു​ട്ടി​ക​ളി​ൽ വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി കേ​ര​ള ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന അ​ക്ഷ​ര​നി​റ​വ് പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും പ​ന​വൂ​ർ പി.​എ​ച്ച്.​എം.​കെ.​എം.​വി എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്നു. പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി. ​കി​ഷോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ.​പി.​കെ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ മു​ഹ്സി​ൻ ഹെ​ഡ്മി​സ്ട്ര​സ് ഐ. ​ജി. പ്രേം​ക​ല​യ്ക്ക് പു​സ്ത​ക കി​റ്റ് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ഡി​റ്റോ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ് ഗാ​യ​ത്രീ ദേ​വി, അ​നി​ൽ​കു​മാ​ർ,ജ​യ​ദേ​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.