മാ​സ്റ്റ​ർ പ്ലാ​ൻ: ഭൂ​വി​നി​യോ​ഗ സ​ർ​വേ വി​ശ​ക​ല​ന​യോ​ഗം ചേ​ർ​ന്നു
Wednesday, January 22, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ർ​ഡു​ത​ല​ത്തി​ൽ ന​ട​ന്ന ഭൂ​വി​നി​യോ​ഗ സ​ർ​വേ​യു​ടെ വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നു​ള്ള കൗ​ണ്‍​സി​ല​ർ​മാ​രു​ടെ​യും ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ​യും യോ​ഗം മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.​വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള യോ​ഗ​ങ്ങ​ൾ ചേ​രു​ക​യും വാ​ർ​ഡു​ത​ല​ത്തി​ലെ ഭൂ​വി​നി​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച സ​ർ​വേ​യും പൂ​ർ​ത്തി​യാ​യി. ഇ​തു​വ​രെ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന​വും വാ​ർ​ഡ് തി​രി​ച്ചു ന​ട​ന്ന സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള നി​ല​വി​ലെ ഭൂ​വി​നി​യോ​ഗ അ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച് യോ​ഗം വി​ശ​ക​ല​നം ചെ​യ്തു.​ഇ​ത് സം​ബ​ന്ധി​ച്ച് വാ​ർ​ഡ് ത​ല​ത്തി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള മാ​പ്പ് കൗ​ണ്‍​സി​ല​ർ​മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും മാ​പ്പി​ലെ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു.
പ​ത്ത് ദി​വ​സ​ത്തി​ന​കം ഇ​വ പ​രി​ശോ​ധി​ച്ച് ക​ര​ട് പ്ലാ​നി​ൽ വി​ട്ടു​പോ​യി​ട്ടു​ള്ള​വ പ​രി​ശോ​ധി​ച്ച് നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. മാ​സ്റ്റ​ർ പ്ലാ​ൻ സം​ബ​ന്ധി​ച്ച് 21ന് ​ചേ​ർ​ന്ന വി​ദ​ഗ്ദ​സ​മി​തി യോ​ഗ​ത്തി​ൽ സ്മാ​ർ​ട്ട് സി​റ്റി എ​ക്സ്പെ​ർ​ട്ട് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ആ​സൂ​ത്ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും മാ​സ്റ്റ​പ്ലാ​ൻ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ക​യും മാ​സ്റ്റ​ർ​പ്ലാ​ൻ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്തു. മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം രാ​ജ​ൻ, വി​ദ്യാ​ഭ്യാ​സ ചെ​യ​ർ​മാ​ൻ സി.​സു​ദ​ർ​ശ​ന​ൻ , ക​ക്ഷി നേ​താ​ക്ക​ളാ​യ എം.​ആ​ർ​ഗോ​പ​ൻ, ഡി. ​അ​നി​ൽ​കു​മാ​ർ മ​റ്റ് കൗ​ണ്‍​സി​ലം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.