ദു​ര​ന്ത നി​വാ​ര​ണ പാ​ഠ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്ന് ന​ൽ​കി അ​ഗ്നി​ശ​മ​ന​സേ​ന
Wednesday, January 22, 2020 11:57 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ദു​ര​ന്ത നി​വാ​ര​ണ പാ​ഠ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്ന് ന​ൽ​കി വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷാ സേ​നാ പ്ര​വ​ർ​ത്ത​ക​ർ. അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ നാ​ഷ​ണ​ൽ ഇ​വാ​ക്വേ​ഷ​ൻ ഡ്രി​ല്ലിം​ഗി​ന്‍റെ ഭാ​ഗ​മാ​യി പി​ര​പ്പ​ൻ​കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.ഭാ​വി​യി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ രാ​ജ്, അ​ജീ​ഷ് കു​മാ​ർ, ഹോം ​ഗാ​ർ​ഡ് ശ​ര​ത് , സ​ന്തോ​ഷ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​അ​ജി​ത, എ​ൻ​സി​സി ഓ​ഫീ​സ​ർ ആ​ർ.​പ്ര​സാ​ദ്, ഹെ​ഡ്മി​സ്ട്ര​സ് എ​ച്ച്.​ഷീ​ല, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ മ​നോ​ജ് കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.