ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ വി​ക​സ​നം ആ​രോ​ഗ്യ​രം​ഗ​ത്തെ കേ​ര​ള മോ​ഡ​ൽ: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Wednesday, January 22, 2020 11:57 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ വി​ക​സ​നം ആ​രോ​ഗ്യ​രം​ഗ​ത്തെ കേ​ര​ള മോ​ഡ​ലാ​യി ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്കു പോ​ലും മാ​തൃ​ക​യാ​യി കേ​ര​ള​ത്തെ കാ​ണി​ക്കാ​നു​മു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യ്ക്ക് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഗ​വ. ഡെ​ന്‍റ​ൽ കോ​ള​ജി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ​ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ ഡെ​ന്‍റ​ൽ കോ​ള​ജി​ന്‍റെ വി​ക​സ​ന​ത്തി​ലും കാ​ണാ​നാ​കും. കേ​ര​ള​ത്തി​ലെ ആ​ദ്യ ഡെ​ന്റ​ൽ ലാ​ബ് പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു. 10 പു​തി​യ ത​സ്തി​ക​ക​ളും സൃ​ഷ്ടി​ച്ചു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ​പ്പോ​ലും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ പ്ര​തി​രോ​ധ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന ഒ​രു ന​വീ​ന​രീ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ഴ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​എ​സ്. സി​ന്ധു, ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ.​സി. നാ​യ​ർ, ജോ​യി​ന്‍റ് ഡി​എം​ഇ ഡോ. ​മം​ഗ​ളം, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. അ​ജ​യ​കു​മാ​ർ, ഇ​ന്ത്യ​ൻ ഡെ​ൻ​റ​ൽ അ​സോ. കേ​ര​ള സെ​ക്ര​ട്ട​റി ഡോ. ​ജി. സു​രേ​ഷ് കു​മാ​ർ, ഡെ​ന്‍റ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​നി​റ്റ ബാ​ല​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​ർ​ഷ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.