നെ​യ്യാ​ർ വ​ല​തു​ക​ര ക​നാ​ൽ തു​റ​ന്നു
Wednesday, January 22, 2020 12:09 AM IST
കാ​ട്ടാ​ക്ക​ട : ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി നെ​യ്യാ​ർ​ഡാ​മി​ലെ വ​ല​തു​ക​ര ക​നാ​ൽ തു​റ​ന്നു. ഇ​തോ​ടെ പാ​റ​ശാ​ല ഇ​ഞ്ചി​വി​ള വ​രെ​യു​ള്ള​വ​ർ​ക്ക് ക​നാ​ലി​ൽ വ​ഴി വെ​ള്ള​മെ​ത്തും. പാ​റ​ശാ​ല​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് നെ​യ്യാ​റി​ലെ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും ഇ​ത് ഗു​ണ​ക​ര​മാ​കും. എ​ന്നാ​ൽ ഇ​ട​തു​ക​ര ക​നാ​ൽ തു​റ​ന്നി​ട്ടി​ല്ല.

ഒ​ന്നാം പ​ഞ്ച​വ​ൽ​സ​ര​പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ത്തി​ക​രി​ച്ച് 1959 ൽ ​ക​മ്മീ​ഷ​ൻ ചെ​യ്ത​താ​ണ് നെ​യ്യാ​ർ​ഡാം. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ വി​ള​വ​ൻ​കോ​ട് താ​ലൂ​ക്കി​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 15380 ഹെ​ക്ട​ർ​സ്ഥ​ല​ത്തെ ജ​ല​സേ​ച​ന​ത്തി​ന് സ​ർ​വേ ന​ട​ത്തു​ക​യും അ​വി​ടേ​യ്ക്ക് 32.82 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ക​നാ​ൽ വെ​ട്ടി ജ​ലം ന​ൽ​കി തു​ട​ങ്ങി​യ​ത്.

പി​ന്നീ​ട് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലേ​യ്ക്ക് വെ​ള്ളം കൊ​ടു​ക്കു​ന്ന​ത് നി​റു​ത്തി വ​ച്ചു. അ​തോ​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് വെ​ള്ളം ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മാ​യി തു​ട​ങ്ങി.​പ​ത്തോ​ളം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളാ​ണ് ഈ ​ക​നാ​ലി​നെ ആ​ശ്ര​യി​ച്ചു നി​ല​കൊ​ള്ളു​ന്ന​ത്. ഇ​പ്പോ​ൾ നെ​യ്യാ​ർ​ഡാ​മി​ൽ 84.350 മീ​റ്റ​ർ വെ​ള്ള​മാ​ണ് ഉ​ള്ള​ത്. കാ​ളി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യ്ക്കും ഇ​വി​ടെ നി​ന്നു​മാ​ണ് വെ​ള്ളം എ​ടു​ക്കു​ന്ന​ത്.