കെ​ട്ടി​ട നി​ർ​മാ​ണ അ​പേ​ക്ഷ​: അ​ദാ​ല​ത്ത് 30ന്
Wednesday, January 22, 2020 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി 30 ന് ​അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. അ​പേ​ക്ഷ​യി​ൽ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത​വി​ധം ന​ട​പ​ടി സു​താ​ര്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് 30 ന് ​രാ​വി​ലെ 10.30 ന് ​ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ലോ​ഞ്ചി​ൽ അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 25 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ലോ മേ​യ​റു​ടെ ഓ​ഫീ​സി​ലോ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.
അ​പേ​ക്ഷ​യോ​ടൊ​പ്പം പ​രാ​തി​യു​ള്ള ഫ​യ​ൽ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളും ന​ൽ​ക​ണം. അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​യ ഫ​യ​ൽ ന​ന്പ​റും അ​പേ​ക്ഷ​ക​ന്‍റെ ഫോ​ണ്‍ ന​ന്പ​റും രേ​ഖ​പ്പെ​ടു​ത്ത​ണം.​അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​ന്ന ദി​വ​സം ത​ന്നെ ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​ക്ക് കൈ​മാ​റു​ന്ന​തും ഫീ​ൽ​ഡ് ത​ല​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കി വൈ​കാ​നു​ണ്ടായ ​കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് സ​ഹി​തം അ​ദാ​ല​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ങ്കെ​ടു​ക്കു​ന്ന​തി​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഫ​യ​ലി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള കാ​ല​താ​മ​സം പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.