വി​ൽ​പ്പ​ന​യ്ക്കാ​യി ക​ഞ്ചാ​വു കൈവശംവച്ച കേ​സ്: പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും
Wednesday, January 22, 2020 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ളി​യി​ക്കാ​വി​ള​യി​ൽ നി​ന്നും നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ഞ്ചാ​വു കൊ​ണ്ടു​വ​ന്ന പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു.​ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ചി​ദം​ബ​ര രാ​ജാ​ണ് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി.​തി​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡീഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് ജോ​സ് എ​ൻ.​സി​റി​ളി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.​അ​മ​ര​വി​ള ചെ​ക്ക് പോ​സ്റ്റി​ൽ വ​ച്ചാ​ണ് പ്ര​തി​യെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടിയത്.​ത​മി​ഴ്നാ​ടി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച ശേ​ഷം വി​വി​ധ സ്കൂ​ളു​ക​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​വാ​നാ​ണ് പ്ര​തി പ​ദ്ധ​തി ഇ​ട്ടി​രു​ന്നു എ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. 2017 ഒാ​ഗ​സ്റ്റ് പ​ത്തി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്നും അ​ര ല​ക്ഷം രൂ​പ​യു​ടെ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.​സാ​ക്ഷി​ക​ളെ​യും,ആ​റ് തൊ​ണ്ടി സാ​ധ​ങ്ങ​ളും,പ​ത്ത് രേ​ഖ​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി.