ദേ​ശീ​യ സാ​മ്പി​ള്‍ സ​ര്‍​വേ: വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി
Wednesday, January 22, 2020 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ സാ​മ്പി​ള്‍ സ​ര്‍​വേ​യു​ടെ 78- ാം റൗ​ണ്ട് ജി​ല്ലാ​ത​ല വി​വ​ര​ശേ​ഖ​ര​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ മ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നി​ര്‍​വ​ഹി​ച്ചു. സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര ക​ണ​ക്ക് വ​കു​പ്പാ​ണ് സ​ര്‍​വേ ന​ട​ത്തു​ന്ന​ത്. സ​ര്‍​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ളി​ലെ​ത്തു​ന്ന ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​ര്‍​മാ​ര്‍​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. ഇ​തി​ന് ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര ക​ണ​ക്ക് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി. ​അ​നീ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ ആ​സൂ​ത്ര​ണ പ്ര​ക്രി​യ​ക​ള്‍​ക്കാ​ണ് ഇ​ത് മു​ഖ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​ര ധ​ന​വ്യ​യ​വും ബ​ഹു സൂ​ച​ക സ​ര്‍​വേ​യു​മാ​ണ് ന​ട​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ടൂ​റി​സം പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ്, ഡ​യ​റ​ക്ട​ര്‍ പി. ​ബാ​ല​കി​ര​ണ്‍, എ​ന്‍​എ​സ്എ​സ്ഒ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സു​നി​ത ഭാ​സ്ക​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.