‘റോ​ഡ് സു​ര​ക്ഷ ജീ​വ​ൻ ര​ക്ഷ’ : 320 കേ​സു​ക​ളും 3300 പെ​റ്റി കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു
Wednesday, January 22, 2020 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സി​ന്‍റെ റോ​ഡ് സു​ര​ക്ഷാ വാ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 320 ക്രൈം ​കേ​സു​ക​ളും 3295 പെ​റ്റി കേ​സു​ക​ളും ച​ർ​ജ് ചെ​യ്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. 13 മു​ത​ൽ 20 വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തി​യ​ത്. പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ചീ​റ്റ പ ട്രോ​ളിം​ഗി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സി​റ്റി ട്രാ​ഫി​ക് പോ​ലീ​സും ലോ​ക്ക​ൽ പോ​ലീ​സും ചേ​ർ​ന്നു ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം കേ​സു​ക​ൾ പി​ടി​കൂ​ടി​യ​ത്.
മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നു തൊ​ണ്ണൂ​റോ​ളം കേ​സു​ക​ളും അ​ല​ക്ഷ്യ​വും അ​മി​ത​വേ​ഗ​ത്തിൽ വാ​ഹ​ന​മോ​ടി​ച്ച​തി​നു ഇ​രു​ന്നൂ​റോ​ളം കേ​സു​ക​ളും അ​പ​ക​ട​ക​ര​മാ​യി മാ​ർ​ഗ​ത​ട​സം ഉ​ണ്ടാ​ക്കി​യ​തി​നു നാ​ൽ​പ​തോ​ളം കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ​യും സീ​റ്റു ബെ​ൽ​റ്റ് ധ​രി​ക്കാ​തെ​യുംഅ​മി​തവേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​നു 2675 ഓ​ളംപെ​റ്റി കേ​സു​ക​ളും, വാ​ട്സ്ആ​പ് വ​ഴി 620 പെ​റ്റി കേ​സു​ക​ളും ചാ​ർ​ജ് ചെ​യ്തു.
വ​രും ദി​വ​സ​ങ്ങ​ളി​ലും ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ തു​ട​രു​മെ​ന്നും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. നേ​രി​ട്ട​ല്ലാ​തെ കാ​മ​റ വ​ഴി ക​ണ്ടെ​ത്തു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കും പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മ്യൂ​സി​യം ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് യാ​ത്ര ചെ​യ്ത എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും മ​ധു​രം വി​ത​ര​ണം ചെ​യ്താണ് സി​റ്റി ട്രാ​ഫി​ക് വി​ഭാ​ഗം റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളു​മാ​യി ചേ​ർ​ന്നു ഹെ​ൽ​മ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി മ്യൂ​സി​യം ജം​ഗ്ഷ​നി​ൽ റോ​ഡ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ നി​ർ​വ​ഹി​ച്ചു.
സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ട്രാ​ഫി​ക് ക്ല​ബ്, ഗൈ​ഡ്സ് എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ക​വ​ടി​യാ​ർ ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും, കു​ട്ടി​ക​ൾ ത​ന്നെ പൊ​തു​ജ​ന​ങ്ങ​ളെ​യും വാ​ഹ​ന​യാ​ത്ര​ക്ക​രെ​യും ബോ​ധ​വ​ത്ക​രി​ക്കു​ന്ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. പ​ട്ടം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മി​ക​ച്ച രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രെ ആ​ദ​രി​ക്കു​ക​യും അ​പ​ക​ട​ത്തി​ൽ പെ​ട്ട് അ​ര​യ്ക്കു താ​ഴെ ത​ള​ർ​ന്നു വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന ദ​ന്പ​തി​ക​ളാ​യ ജോ​ർ​ജ് കെ. ​തോ​മ​സ്, ജാ​സ്മി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ അ​വ​ർ​ക്കു​ണ്ടാ​യ അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.
20നു ​റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണം സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ട്രാ​ഫി​ക് ക്ല​ബും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ട്രാ​ഫി​ക് നി​യ​മം അ​നു​സ​രി​ച്ച് യാ​ത്ര ചെ​യ്ത​വ​ർ​ക്ക് മ​ധു​രം വി​ള​ന്പു​ക​യും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കു ബോ​ധ​വ​ത്ക​ര​ണം​ന​ട​ത്തി.