ച​ട്ട​ലം​ഘ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത് ഗ​വ​ര്‍​ണ​ര്‍ : സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍
Wednesday, January 22, 2020 12:07 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര :ച​ട്ട​ലം​ഘ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത് ഗ​വ​ര്‍​ണ​റാ​ണെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. മ​ന്ത്രി​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യി​രു​ന്ന എ​ന്‍. സു​ന്ദ​ര​ന്‍​നാ​ടാ​രു​ടെ പ​തി​മൂ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം നെ​യ്യാ​റ്റി​ന്‍​ക​ര അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കോ​ന്പൗ​ണ്ടി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യ​മ​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ സ​ഭ​യെ അ​റി​യി​ക്കേ​ണ്ട​ത് അ​ധ്യ​ക്ഷ​ന്‍ വ​ഴി​യാ​ണ്.
ഭ​ര​ണ​ഘ​ട​ന ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​ര്‍ ആ ​ഉ​ത്ത​ര​വാ​ദി​ത്വം പു​ല​ര്‍​ത്ത​ണ​മെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ അ​സാ​ധാ​ര​ണ സൂ​ര്യ​തേ​ജ​സാ​ര്‍​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു സു​ന്ദ​ര​ന്‍​നാ​ടാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ന്‍. സു​ന്ദ​ര​ന്‍​നാ​ടാ​ര്‍ നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ മി​ക​ച്ച പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​ള്ള പു​ര​സ്കാ​രം മു​ന്‍ സ്പീ​ക്ക​ര്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ന് പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ സ​മ്മാ​നി​ച്ചു.
ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. പ്ര​ഭാ​ക​ര​ന്‍​ത​ന്പി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍ ഹീ​ബ, എം. ​മു​ഹി​നു​ദ്ദീ​ന്‍, എ​ന്‍. ആ​ര്‍.​സി. നാ​യ​ര്‍, കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ര്‍, ഫൗ​ണ്ടേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. സു​രേ​ഷ് കു​മാ​ര്‍, ബി. ​ജ​യ​ച​ന്ദ്ര​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.