കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടിഓ​ഫീ​സി​ൽ തൂ​ങ്ങി മ​രി​ച്ചു
Wednesday, January 22, 2020 12:07 AM IST
കാ​ട്ടാ​ക്ക​ട : ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ഇ​ട്ട​ശേ​ഷം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി ഓ​ഫീ​സി​ൽ തൂ​ങ്ങി മ​രി​ച്ചു.​ഗ​വ​ൺ​മെ​ന്‍റ് പ്ര​സ് ജീ​വ​ന​ക്കാ​ര​നും കോ​ൺ​ഗ്ര​സ് (ഐ) ​പേ​യാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പേ​യാ​ട് ബി​പി​ന​ഗ​റി​ൽ മാ​ഹീ​ൻ മ​ൻ​സി​ലി​ൽ ഇ​ക്ബാ​ൽ(54) ആ​ണ് മ​രി​ച്ച​ത്.
മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തും ഫേ​സ്ബു​ക്കി​ലും ജീ​വി​തം പ​രാ​ജ​യ​പ്പെ​ട്ട​വ​നാ​ണ് താ​നെ​ന്ന കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടി​ൽ​നി​ന്ന് ന​ട​ക്കാ​നി​റ​ങ്ങി​യ ഇ​ക്ബാ​ൽ പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് നി​ഗ​മ​നം.​
പാ​ർ​ട്ടി ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് സം​ഭ​വം ആ​ദ്യം കാ​ണു​ന്ന​ത്. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.​ഭാ​ര്യ: ഷാ​ഹി​ദാ​ബീ​വി. മ​ക്ക​ൾ: ആ​ഷ്ന, ആ​സി​ഫ് .