വെ​ള്ളാ​യ​ണി​ ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​യ് പ്ര​ശ്നം ന​ട​ത്തി; കാ​ളി​യൂ​ട്ട് ഉ​ത്സ​വം ഫെ​ബ്രു​വ​രി 14 മു​ത​ൽ
Wednesday, January 22, 2020 12:04 AM IST
നേ​മം: വെ​ള്ളാ​യ​ണി ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ കാ​ളി​യൂ​ട്ട് ഉ​ത്സ​വ​ത്തി​ന് തീ​യ​തി കു​റി​ക്കു​ന്ന തി​രു​വാ​യ് പ്ര​ശ്നം ന​ട​ന്നു. എ​ഴു​പ​ത് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഉ​ത്സ​വം ഫെ​ബ്രു​വ​രി 14 ന് ​ആ​രം​ഭി​ക്കും. ഇ​ന്ന​ലെ ഉ​ച്ച​പൂജ ക​ഴി​ഞ്ഞ് മു​ടി​പ്പു​ര​യി​ൽ നി​ന്നും പ​ള്ളി​പ​ല​ക ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ മൂ​ത്ത​വാ​ത്തി ത​ല​യി​ൽ എ​ഴു​ന്നെ​ള്ളി​ച്ച് ക്ഷേ​ത്ര​ത്തെ വ​ലം വ​ച്ച് വ​ട​ക്കേ​ന​ട​യി​ൽ ദേ​വി​ക്ക് മു​ന്നി​ൽ സ​മ​ർ​പ്പി​ച്ച​തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളും സ്ഥാ​നി കു​ടും​ബാം​ഗ​ങ്ങ​ളും .ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ർ, ഉ​ത്സ​വ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ദേ​വ​സ്വം ജ്യോ​ത്സ്യ​ൻ ഡോ. ​മു​ട​വൂ​ർ​പ്പാ​റ ശി​വ​കു​മാ​റും ക്ഷേ​ത്ര മൂ​ത്ത​വാ​ത്തി ശി​വ​കു​മാ​റും ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു. പൊ​ങ്കാ​ല മാ​ർ​ച്ച് 26 ന് ​രാ​വി​ലെ 8.30 ന്. ​ഉ​ത്സ​വ​ത്തി​ന് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന് ആ​റാ​ട്ട് ഏ​പ്രി​ൽ 23 ന്. ​ദേ​വി​യെ പു​റ​ത്തെ​ഴു​ന്ന​ള്ളി​ക്കും. കാ​ളി​യൂ​ട്ട് ഉ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി 16 ന് ​പ​ള്ളി​ച്ച​ലി​ലും ഫെ​ബ്രു​വ​രി 25 ന് ​ക​ല്ലി​യൂ​രി​ലും, മാ​ർ​ച്ച് ആറിന് ​പാ​പ്പ​നം​കോ​ടും , മാ​ർ​ച്ച് 17 ന് ​കോ​ലി​യ​ക്കോ​ടും ദി​ക്കു​ക​ളി​ലും മാ​ർ​ച്ച് 22 ന് ​ക​ച്ചേ​രി​ന​ട​യി​ലും എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും. ഏ​പ്രി​ൽ 22 ന് ​പ​റ​ണേ​റ്റ് , 23 ന് ​നി​ല​ത്തി​ൽ​പോ​രും ന​ട​ക്കും.