കീ​ട​നാ​ശി​നി ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​യാ​ൾ ആ​ശു​പ​ത്രി​യി​ൽ
Wednesday, January 22, 2020 12:04 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ കീ​ട​നാ​ശി​നി ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടാ​ക്ക​ട മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി രാ​ജു (46) വി​നെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം. ഇ​യാ​ളെ സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ വ​ച്ച് ഇ​യാ​ൾ കീ​ട​നാ​ശി​നി ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ​ക്കു ശേ​ഷം രാ​ജു​വി​നെ വാ​ർ​ഡി​ലേ​യ്ക്കു മാ​റ്റി.