സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് 24ന് ​തു​ട​ക്കം
Wednesday, January 22, 2020 12:04 AM IST
നെ​ടു​മ​ങ്ങാ​ട്: ദ​ർ​ശ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം 24 നും25 ​നും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും .24ന് ​രാ​വി​ലെ 9 .30 മു​ത​ൽ കെ​ജി ,പ്രീ ​കെ​ജി ,യു​പി ,ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ .
വൈ​കു​ന്നേ​രം 4 .30 നു ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി അ​മ്പ​ല​പ്പു​ഴ രാ​ജ​ഗോ​പാ​ൽ , സി​നി​മ സീ​രി​യ​ൽ താ​രം എം. ​ആ​ർ. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും .25ന് ​രാ​വി​ലെ 9 .30 മു​ത​ൽ എ​ൽ​പി ,എ​ച്ച്എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.
10 നു ​പാ​ള​യം മ​സ്ജി​ദ് ഇ​മാം ഷു​ഹൈ​ബ് മൗ​ല​വി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും .4 .30 നു ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ശാ​ന്തി​ഗി​രി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സ്വാ​മി ഗു​രു​ന​ന്ദ് ജ്ഞാ​ന ത​പ​സ്വി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും .