മു​ങ്ങി മ​രി​ച്ച ആളു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ
Tuesday, January 21, 2020 12:14 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ല്ലാ​റി​ൽ മു​ങ്ങി മ​രി​ച്ച ല​ണ്ട​ൻ​കാ​ര​നാ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.​ല​ണ്ട​നി​ലു​ള്ള ബ​ന്ധു​ക്ക​ൾ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. കി​ളി​മാ​നൂ​ർ ക​ക്കാ​കു​ന്ന് കൃ​ഷ്ണാ ലാ​ൻ​റി​ൽ പ്ര​ശോ​ഭ് കു​മാ​ർ (54) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പൊ​ൻ​മു​ടി ക​ല്ലാ​റി​ൽ കു​ളി​ക്കു​മ്പോ​ൾ ക​യ​ത്തി​ൽ പെ​ട്ടു മു​ങ്ങി മ​രി​ച്ച​ത്. ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് പ്ര​ശോ​ഭ് കു​മാ​ർ ല​ണ്ട​നി​ലെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​മാ​യി നാ​ട്ടി​ലെ​ത്തി​യ​ത്. ക​യ​ത്തി​ൽ മു​ങ്ങി താ​ഴ്ന്ന പ്ര​ശോ​ഭ് കു​മാ​റി​നെ നാ​ട്ടു​കാ​ർ എ​ത്തി പു​റ​ത്തെ​ടു​ക്കു​ക​യും വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: വീ​ണ, മ​ക്ക​ൾ: പ്ര​വീ​ൺ ,പ്രി​യ.