തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, January 21, 2020 12:14 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പ്ലാ​സ്റ്റി​ക്മു​ക്ത പ​ഞ്ചാ​യ​ത്താ​യി നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ തു​ണി സ​ഞ്ചി​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി. തു​ണി സ​ഞ്ചി​ക​ളു​ടെ വി​ത​രോ​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സ​ബ് ക​ള​ക്ട​ർ അ​നു​കു​മാ​രി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്. കു​റു​പ്പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.​
മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 24 ന് ​പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്റ്റേ​റ്റ് ഹൈ​വേ​യു​ടെ ഇ​രു​വ​ശ​ത്തു​മു​ള്ള പ്ലാ​റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​മെ​ന്നും, ഹ​രി​ത ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന വി​വാ​ഹ​ങ്ങ​ൾ​ക്ക് ഹ​രി​ത​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​രു​ൺ​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ബി.​എ​സ്. പ​ര​മേ​ശ്വ​ര​ൻ, ബീ​നാ എ​സ്.​നാ​യ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.