തൂ​ങ്ങാം​പാ​റ - കൊ​റ്റം​പ​ള്ളി റോ​ഡി​ൽ ദു​രി​തയാ​ത്ര
Tuesday, January 21, 2020 12:14 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന തൂ​ങ്ങാം​പാ​റ- കൊ​റ്റം​പ​ള്ളി റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​രി​ത​മാ​കു​ന്നു. റോ​ഡ് പ​ണി​ക്കു​വേ​ണ്ടി​യു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ട് മാ​സ​ങ്ങ​ളേ​റെ​യാ​യെ​ങ്കി​ലും പ​ണി വൈ​കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. റോ​ഡി​ലെ കു​ഴി​ക​ളി​ൽ​വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ
തൂ​ങ്ങാം​പാ​റ- കൊ​റ്റം​പ​ള്ളി വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ​ക്ക് കൃ​ത്യ​സ​മ​യം പാ​ലി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ബാ​ല​രാ​മ​പു​രം, മാ​റ​ന​ല്ലൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് പ്ലാ​വൂ​ർ കീ​ഴാ​റൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നു​വേ​ണ്ടി കാ​ട്ടാ​ക്ക​ട​വ​ഴി ചു​റ്റാ​തെ കൊ​റ്റം​പ​ള്ളി, അ​മ്പ​ല​ത്തി​ൻ​കാ​ല വ​ഴി പോ​കാ​മെ​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും ഇ​തു​വ​ഴി​യാ​ണ് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.
ര​ണ്ടു​മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കൊ​റ്റം​പ​ള്ളി സ്കൂ​ളി​നു​സ​മീ​പം റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണി ആ​രം​ഭി​ച്ചെ​ങ്കി​ലും ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ നി​ല​ച്ചു. നി​ർ​മാ​ണ​ത്തി​നു​ള്ള അ​സം​സ്കൃ​ത​വ​സ്തു​ക്ക​ൾ ല​ഭി​ക്കാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. അ​ഞ്ച​ര​ക്കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് കി​ള്ളി, തൂ​ങ്ങാം​പാ​റ കൊ​റ്റം​പ​ള്ളി വ​ഴി ഏ​ഴ് കി​ലോ​മീ​റ്റ​ർ ദൂ​രം പ​ണി ചെ​യ്യു​ന്ന​ത്. കൊ​റ്റം​പ​ള്ളി ക​ണ്ട​ൻ​കു​ള​ങ്ങ​ര സ്കൂ​ളി​ന് സ​മീ​പം പ​ണി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ത്ര​യും വേ​ഗം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.