ആ​റ്റി​ങ്ങ​ല്‍ സ്റ്റീ​ല്‍​ഫാ​ക്ട​റി സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​ക്ക​ണം: മന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍
Tuesday, January 21, 2020 12:12 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ സ്റ്റീ​ല്‍​ഫാ​ക്ട​റി സ്വ​യം തൊ​ഴി​ല്‍ പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​യി വി​ക​സി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍. ആ​റ്റി​ങ്ങ​ല്‍ സ്റ്റീ​ല്‍​ഫാ​ക്ട​റി​യി​ല്‍ പു​തി​യ വ്യ​വ​സാ​യ​പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പു​തി​യ കേ​ന്ദ്രം ഐ​ടി​ഐ പോ​ലെ​യും പോ​ളി​ടെ​ക്നി​ക് പോ​ലെ​യു​മു​ള്ള പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​യി മാ​റ​ണം. ഇ​വി​ടെ തൊ​ഴി​ല്‍ പ​രി​ശീ​ല​നം നേ​ടി പു​റ​ത്തു​പോ​കു​ന്ന​യാ​ള്‍​ക്ക് സ്വ​ന്ത​മാ​യി ഒ​രു സം​രം​ഭം തു​ട​ങ്ങ​നു​ള്ള ക​ഴി​വു​ണ്ടാ​ക​ണം.
മാ​ര്‍​ക്ക​റ്റി​ലെ സാ​ധ്യ​ത​ക​ള്‍ ത​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട് വ്യ​വ​സാ​യ​സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ എം.​പ്ര​ദീ​പ്, എം​എ​സ്എം​ഇ പ്ര​തി​നി​ധി ബാ​ല​ഗു​രു, ആ​ര്‍. എ​സ്.​രേ​ഖ, അ​വ​ന​വ​ഞ്ചേ​രി​രാ​ജു, പ്രി​ന്‍​സ്‌​രാ​ജ്, തോ​ട്ട​യ്ക്കാ​ട്ശ​ശി, കെ.​എ​സ്.​ബാ​ബു, കോ​രാ​ണി​സ​നി​ല്‍, പി.​എ​സ്.​സി​മി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.