ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ​ തി​രു​നാ​ൾ: കാ​റ്റാ​ടി​മ​ല​യി​ല്‍ നി​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ത്തി
Tuesday, January 21, 2020 12:12 AM IST
ബാ​ല​രാ​മ​പു​രം: ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ തീ​ര്‍​ഥാ​ട​ന തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ കാ​റ്റാ​ടി​മ​ല​യി​ല്‍ നി​ന്ന് ക​മു​കി​ന്‍​കോ​ട്ടി​ലേ​യ്ക്ക് വാ​ഴ്ത്ത​പെ​ട്ട ദൈ​വ​സ​ഹാ​യം പി​ള്ള​യു​ടെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ച് പ്ര​ദ​ക്ഷി​ണം സം​ഘ​ടി​പ്പി​ച്ചു.
തി​രു​നാ​ൾ ഫെ​ബ്രു​വ​രി 11ന് ​കൊ​ടി​യേ​റി 23ന് സ​മാ​പി​ക്കും. വാ​ഴ്ത്ത​പ്പെ​ട്ട ദൈവ​സ​ഹാ​യം​പി​ള്ള​യു​ടെ 269-ാം ര​ക്ത​സാ​ക്ഷി​ത്വ തി​രു​നാ​ള്‍ ദി​ന​ത്തി​ലാ​ണ് പ്ര​ദ​ക്ഷി​ണം സം​ഘ​ടി​പ്പി​ച്ച​ത്. കാ​റ്റാ​ടി​മ​ല പ​രി​ശു​ദ്ധ വ്യാകു​മ​ല​മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക​വി​കാ​രി ഫാ.​ജോ​യി മ​ത്യാ​സും സ​ഹ​വി​കാ​രി ഫാ.​പ്ര​ദീ​പ് ആ​ന്‍റോ​യും കാർമികരായി.
തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണ​ത്തി​ന് വൈ​കു​ന്നേ​രം കൊ​ച്ചു​പ​ള്ളി​യി​ല്‍ വ​ര​വേ​ൽ​പ്പ് ന​ൽ​കി.​കൊ​ച്ചു​പ​ള്ളി​യി​ല്‍ ന​ട​ന്ന തി​രു​നാ​ള്‍ സ​മൂ​ഹ​ദി​വ്യ ബ​ലി​യി​ല്‍ ഡോ.​ഗ്ലാ​ഡി​ന്‍ അ​ല​ക്സും ഫാ.​ജോ​ബി​ന്‍​സും കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.ദേ​വാ​ല​യ​ത്തി​ന്‍റെ ര​ണ്ടാം​ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി(275-ാം​വ​ര്‍​ഷം)​യും ഇ​ട​വ​ക സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​ന്‍റെ 307-ാം വാ​ര്‍​ഷി​ക​വും ആ​ഘോ​ഷി​ച്ചു​വ​രി​ക​യാ​ണ്.