ക​ള്ള് വ്യ​വ​സാ​യ ക്ഷേ​മ​നി​ധി​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം ചെ​റു​ക്ക​ണം
Thursday, December 12, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ര​ന്പ​രാ​ഗ​ത ക​ള്ളു​ചെ​ത്തു വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ൾ അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ യാ​തൊ​രു ഉ​പാ​ധി​ക​ളു​മി​ല്ലാ​തെ ലോ​ണെ​ടു​ത്തു ന​ൽ​കാ​ൻ ക്ഷേ​മ​നി​ധി ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നു സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.
ക​ള്ളു​ചെ​ത്ത് വ്യ​വ​സാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റു​വി​റ്റി​യും പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടും പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ ഈ​യൊ​രു നീ​ക്ക​ത്തി​ലൂ​ടെ ഇ​ല്ലാ​താ​കു​മെ​ന്നു ഇ​തി​ന്‍റെ പി​റ​കി​ൽ ഗൂ​ഢ​നീ​ക്ക​മു​ണ്ടെ​ന്നും സം​ശ​യി​ക്കു​ന്ന​താ​യി ചെ​ത്തു തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ. ദാ​സ​യ്യ​ൻ നാ​ടാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ മ​തി​ല​കം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ജി.​ആ​ർ. അ​നി​ൽ - പ്ര​സി​ഡ​ന്‍റ്, ദാ​സ​യ്യ​ൻ നാ​യാ​ർ - വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, പി.​എ​ൻ. വി​ജ​യ​ൻ, പി. ​സ​ന്തോ​ഷ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സു​നി​ൽ മ​തി​ല​കം - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ. ​വി​ജ​യ​കു​മാ​ർ, ആ​ർ. ഷൈ​ജു - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ടി.​വി. പു​ഷ്പ​ക​ര​ൻ - ട്ര​ഷ​റ​ർ ഉ​ൾ​പ്പെ​ടെ 15 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
2020 ഫെ​ബ്രു​വ​രി​യി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന ചെ​ത്തു തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​വും ഏ​പ്രി​ലി​ൽ ആ​ല​പ്പു​ഴ ന​ട​ക്കു​ന്ന എ​ഐ​ടി​യു​സി ശ​താ​ബ്ദി ദേ​ശീ​യ സ​മ്മേ​ള​ന​വും വി​ജ​യി​പ്പി​ക്കാ​ൻ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.