ആറ്റിങ്ങലിൽ ച​ല​ഞ്ചേ​ഴ്‌​സ് ക​പ്പ് ക്രി​ക്ക​റ്റ് മത്സരം 13മുതൽ
Thursday, December 12, 2019 12:21 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ലി​നെ പൂ​ര ല​ഹ​രി​യി​ലാ​ഴ്ത്താ​ൻ ച​ല​ഞ്ചേ​ഴ്‌​സ് ക​പ്പ് 2019 ക്രി​ക്ക​റ്റ് മാ​മാ​ങ്ക​ത്തി​ന് ഇ​നി ഒരുദിവസം മാ​ത്രം. കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും ആ​റ്റി​ങ്ങ​ൽ ച​ല​ഞ്ചേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും സം​യു​ക്ത​മാ​യാ​ണ് ആ​റ്റി​ങ്ങ​ലി​ന്‍റെ ച​രി​ത്ര​ത്തി​ലി​താ​ദ്യ​മാ​യി വ​മ്പ​ൻ ക്രി​ക്ക​റ്റ് മാ​മാ​ങ്കം ഒ​രു​ക്കു​ന്ന​ത്. 13, 14, 15 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ച​ല​ഞ്ചേ​ഴ്സ് ക​പ്പ് 2019 ഫ്ല​ഡ് ലൈ​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. സ്‌​ട്രൈ​ക്കി​ംഗ് ഇ​ല​വ​നു​വേ​ണ്ടി ജോ​യ് ലാ​ൽ ന​ൽ​കു​ന്ന ശ​ര​ത് മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കും, പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി​യു​ള്ള ക്രി​ക്ക​റ്റ് മാ​മാ​ങ്ക​മാ​ണ് ആ​റ്റി​ങ്ങ​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. സി​റ്റി മൊ​ബൈ​ൽ​സ്, ബ്ലൂ ​കൂ​ൾ വാ​ട്ട​ർ, സൂ​ര്യ ടെ​ക് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കു​ന്ന 111111 രൂ​പ ഒ​ന്നാം സ​മ്മാ​നം ത​ന്നെ​യാ​ണ് ഈ ​ക്രി​ക്ക​റ്റ് ഉ​ത്സ​വ​ത്തി​ന് ആ​വേ​ശം പ​ക​രു​ന്ന​ത്.
13നു വൈ​കു​ന്നേ​രം ആ​റി​ന് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എംഎ​ൽഎ ​അ​ഡ്വ.​ബി. സ​ത്യ​ൻ ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഉ​ത്‌​ഘാ​ട​നം നി​ർ​വഹി​ക്കും. ച​ല​ഞ്ചേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ഡ്വ. സി. ​ജെ. രാ​ജേ​ഷ്‌​കു​മാ​ർ, സിപിഎം ​ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം ആ​ർ. രാ​മു, ഏ​രി​യ സെ​ക്ര​ട്ട​റി എ​സ് ലെ​നി​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്. എ​സ്. സു​ധീ​ർ, ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ബി ​കെ. പ്ര​ശാ​ന്ത​ൻ, ആ​റ്റി​ങ്ങ​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​വി. ദി​പി​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
15നു രാ​ത്രി ഒ​ൻ​പ​തിനു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വ​ർ​ക്ക​ല എംഎ​ൽഎ ​അ​ഡ്വ. വി ​ജോ​യി ഉ​ത്‌​ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി ​ബി​ജു,സി​നി ആ​ർ​ട്ടി​സ്റ്റും കേ​ര​ളം ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അം​ഗ​വു​മാ​യ ബി​നീ​ഷ് കോ​ടി​യേ​രി, എ​സ്എ​ഫ്ഐ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​എ. വി​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.