ലോ​ഡു​മാ​യി വ​ന്ന ടി​പ്പ​ർ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​ഘ​ർ​ഷം; പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Thursday, December 12, 2019 12:21 AM IST
കാ​ട്ടാ​ക്ക​ട: ലോ​ഡു​മാ​യി വ​ന്ന ടി​പ്പ​ർ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​ഘ​ർ​ഷം. പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​രു​വി​ലാ​ഞ്ചി വാ​ർ​ഡം​ഗം ആ​ർ.​എ​സ്.​ര​തീ​ഷ്, സു​ഹൃ​ത്ത് ശ്രീ​ജി​ത്ത്, ടി​പ്പ​ർ ഡ്രൈ​വ​ർ പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി സ​ന​ൽ, ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ളാ​യ ഷാ​ജി, മു​കേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​ള​പ്പി​ൽ​ശാ​ല ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് സം​ഭ​വം. ശാ​സ്താം​പാ​റ​യു​ടെ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക്വാ​റി​യി​ൽ നി​ന്നും ക​രി​ങ്ക​ലു​മാ​യി വ​ന്ന ടി​പ്പ​റി​നെ പ​ഞ്ചാ​യ​ത്തം​ഗം ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘം ത​ട​ഞ്ഞു. ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന വി​ള​പ്പി​ൽ​ശാ​ല – ശാ​സ്താം​പാ​റ ബ​ണ്ട് റോ​ഡി​ലൂ​ടെ ലോ​ഡു​മാ​യി ലോ​റി​ക​ൾ പോ​ക​രു​ത് എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​വ​ർ ത​ട​ഞ്ഞ​ത്. ഇ​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം ഒ​ടു​വി​ൽ കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങി. ഡ്രൈ​വ​റെ​യും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ​യും വാ​ഹ​ന​ത്തി​ൽ നി​ന്നും പി​ടി​ച്ചി​റ​ക്കി ആ​ക്ര​മി​ച്ച​താ​യും ലോ​റി​യു​ടെ മു​ന്നി​ലെ ഗ്ലാ​സ് പൊ​ട്ടി​ച്ച​താ​യും പ​രാ​തി ഉ​ണ്ട്. ഡ്രൈ​വ​വ​ർ​മാ​ർ ത​ന്നെ​യും സു​ഹൃ​ത്തി​നെ​യും മ​ർ​ദി​ച്ച​താ​യി പ​ഞ്ചാ​യ​ത്തം​ഗം ര​തീ​ഷ് പ​റ​ഞ്ഞു. ഇ​രു വി​ഭാ​ഗ​ങ്ങ​ളും വി​ള​പ്പി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.