തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഉ​പ​വാ​സം
Thursday, December 12, 2019 12:21 AM IST
വി​തു​ര: തൊ​ളി​ക്കോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഉ​പ​വാ​സ സ​മ​രം ന​ട​ന്നു. പാ​ലി​യേ​റ്റീ​വ് ഫ​ണ്ട് വ​ക​മാ​റ്റി കി​ട​പ്പ് രോ​ഗി​ക​ളെ ക​ഷ്ട​ത്തി​ലാ​ക്കി, ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ ഫ​ണ്ട് ന​ൽ​കു​ന്നി​ല്ല, തൊ​ഴി​ലു​റ​പ്പ് ശ​മ്പ​ളം ന​ൽ​കു​ന്നി​ല്ല, തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തി​ക്കു​ന്നി​ല്ല ആ​ശു​പ്ര​തി​ക​ൾ പൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നീ കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് തൊ​ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​തി​രെ ഉ​പ​വാ​സം ന​ട​ത്തി​യ​ത്.
യു​ഡി​എ​ഫ് ലീ​ഡ​ർ എ​ൻ. എ​സ്. ഹാ​ഷി​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൾ കൂ​ടി​യ ഉ​പ​വാ​സ യോ​ഗം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രാ​യ ന​ളി​ന​കു​മാ​രി . തൊ​ളി​ക്കോ​ട് ഷം​നാ​ദ്, ന​ട്ടു​വ​ൻ​കാ​വ് വി​ജ​യ​ൻ, എ​ൽ. എ​സ്. ലി​ജി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ല​യ​ടി പി. ​പു​ഷ്പാം​ഗ​ദ​ൻ, കോ​ൺ​ഗ്ര​സ് തൊ​ളി​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​യം സു​ധാ​ക​ര​ൻ,ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​ർ കെ. ​എ​ൻ. അ​ൻ​സ​ർ ത​ച്ച​ൻ​കോ​ട് പു​രു​ഷോ​ത്ത​മ​ൻ, ശൈ​ല​ജാ ആ​ർ. നാ​യ​ർ, പൊ​ൻ​പാ​റ സ​തീ​ശ​ൻ, സു​ഷ​മ, ശോ​ഭ​നാ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .