പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം
Thursday, December 12, 2019 12:21 AM IST
ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു വ​ർ​ഷം മു​മ്പ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച എ​ൻ. രാ​മാ​ന​ന്ദ​ൻ സാ​ർ സ്മാ​ര​ക പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ നി​ർ​വ​ഹി​ച്ചു. ക​ച്ചേ​രി ന​ട​യി​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​മു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം. ​വി​ജ​യ​കു​മാ​ർ, ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, സി. ​അ​ജ​യ​കു​മാ​ർ, അ​ഡ്വ. ബി. ​സ​ത്യ​ൻ എം​എ​ൽ​എ, ആ​ർ. സു​ഭാ​ഷ്. ആ​റ്റി​ങ്ങ​ൽ സു​ഗു​ണ​ൻ. എം. ​പ്ര​ദീ​പ്. അ​ഡ്വ. എ​സ്. ലെ​നി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സൊ​സൈ​റ്റി​യു​ടെ ആം​ബു​ല​ൻ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ക​ർ​മ​വും ന​ട​ന്നു.

പൂ​പ്പ​ട മ​ഹോ​ത്സ​വം ഇന്നു മുതൽ

നി​ല​മാ​മൂ​ട്: എ​ള്ളു​വി​ള കൊ​ങ്ങം​കോ​ട് ശ്രീ​യ​ക്ഷി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ലെ പൂ​പ്പ​ട മ​ഹോ​ത്സ​വ​വും പൊ​ങ്കാ​ല​യും ഇ​ന്നു തു​ട​ങ്ങി നാ​ളെ സ​മാ​പി​ക്കും. ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ദേ​വീ​മാ​ഹാ​ത്മ പാ​രാ​യ​ണം. വൈ​കു​ന്നേ​രം ആ​റി​നു സു​ദ​ർ​ശ​ന ഹോ​മം. നാ​ളെ രാ​വി​ലെ 5.30ന് ​കൂ​ട്ട​മ​ഹാ​ഗ​ണ​പ​തി ഹോ​മം. 8.30ന് ​പൊ​ങ്കാ​ല, രാ​ത്രി 8.30ന് ​പൂ​പ്പ​ട, മം​ഗ​ള ഗു​രു​സി.