ക​ഞ്ചാ​വു​മാ​യി പി​ടി​യിലായ പ്ര​തി വി​ല​ങ്ങു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ടു; 5 മ​ണി​ക്കൂ​റി​നുശേ​ഷം നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി
Thursday, December 12, 2019 12:20 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര; ഊ​രു​ട്ടു​കാ​ല​യി​ല്‍ നാ​ല​ര​കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ പ്ര​തി കൈ​വി​ല​ങ്ങു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​ത് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ട്ടം ചു​റ്റി​ച്ചു. ആ​ലു​വ എ​ച്ചൂ​ര്‍ കേ​ച്ചേ​രി​പ​റ​മ്പി​ല്‍ ഗോ​കു​ല്‍ എ​ന്ന് വി​ളി​ക്കു​ന്ന പാ​താ​ളം സു​രേ​ഷ് (23) ആ​ണ് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10 .30 തോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ത​ഹ​സി​ല്‍​ദാ​റി​ന്‍റെ സാ​നി​ധ്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പോ​ലീ​സു​കാ​ര​നെ ത​ട്ടി​തെ​റി​പ്പി​ച്ച് ആ​ദ്യം ഓ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. 15 മീ​റ്റ​റോ​ളം സാ​ഹ​സി​ക​മാ​യി ഓ​ടി​യ പ്ര​തി​യെ ഊ​രു​ട്ടു​കാ​ല​യി​ലെ ചു​മ​ട്ട് തൊ​ഴി​ലാ​ളി ത​ട​ഞ്ഞ് നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ജീ​പ്പി​ല്‍ ക​യ​റ്റി​യ പ്ര​തി 15 മി​നി​റ്റി​നു ശേ​ഷം ഒ​രു കൈ​യി​ലു​ണ്ടാ​യി​രു​ന്ന വി​ല​ങ്ങ് ഊ​രി ജീ​പ്പി​ന്‍റെ ഡോ​ര്‍ തു​റ​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഊ​രു​ട്ടു​കാ​ല ജി ​ആ​ര്‍ പ​ബ്ലി​ക് സ​കൂ​ളി​ന്‍റെ പു​റ​കി​ല്‍ വ​ന്‍ പോ​ലീ​സ് സം​ഘം ത​മ്പ​ടി​ച്ച് പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​ക്കു​ശേ​ഷം വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഊ​രു​ട്ടു​കാ​ല​യി​ലെ ത​ന്നെ ഒ​രു ഒ​ഴി​ഞ്ഞ വീ​ടി​ന്‍റെ കു​ളി​മു​റി​യി​ല്‍ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെതിരേ ക​ള​മ​ശേ​രി​യി​ലും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി ഏ​ഴോ​ളം വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​ക​ള്‍ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.