ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം കൈ​ത്താ​ങ്ങാ​യി; സോ​മ​നും കു​ടും​ബ​ത്തി​നും വീ​ടൊ​രു​ങ്ങു​ന്നു
Thursday, December 12, 2019 12:20 AM IST
നെ​ടു​മ​ങ്ങാ​ട് : പു​തു​ക്കു​ള​ങ്ങ​ര കു​രി​ശ​ടി​മു​ക്ക് ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ 72 കാ​ര​നാ​യ സോ​മ​നും കു​ടും​ബ​ത്തി​നും ന​ല്ലൊ​രു വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ശോ​ച്യാ​വ​സ്ഥ​യി​ലാ​യ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ചെ​റി​യ ക​ട​യി​ൽ നി​ന്നും കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ൽ ജീ​വി​ക്കു​ന്ന സോ​മ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ദ​യ​നീ​യാ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് സോ​മ​ന്‍റെ കു​ടും​ബ​ത്തി​ന് പു​തി​യ വീ​ടൊ​രു​ങ്ങു​ന്ന​ത്. ബ​ഹ്റൈ​നി​ലെ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്‍റെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്.

ശോ​ച്യാ​വ​സ്ഥ​യി​ലാ​യ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ക​ട​യി​ൽ നി​ന്ന് കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​മാ​ണ് സോ​മ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഉ​പ​ജീ​വ​ന​മാ​ർ​ഗം. സോ​മ​ന് തു​ണ​യാ​യി ഭാ​ര്യ രാ​ജ​മ്മ​യും ഒ​പ്പ​മു​ണ്ട്. മൂ​ന്ന് പെ​ൺ​മ​ക്ക​ളി​ൽ ര​ണ്ട് പേ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു. മൂ​ത്ത​മ​ക​ൾ ഷീ​ല ഒ​രു വ​ശം ത​ള​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് താ​മ​സം. ഓ​ട് മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര മു​ൻ​പ് ത​ക​ർ​ന്നു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യ​പ്പോ​ൾ വ​ട്ടി​യൂ​ർ​ക്കാ​വി​ലു​ള്ള ഒ​രു പ​ള്ളി​യി​ലെ ഭാ​ര​വാ​ഹി​ക​ൾ ഷീ​റ്റി​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ മ​ഴ പെ​യ്താ​ൽ അ​ടു​ക്ക​ള ഉ​ൾ​പ്പെ​ടെ വീ​ട്ടി​ൽ ചോ​ർ​ച്ച ഉ​ണ്ടെ​ന്ന് രാ​ജ​മ്മ പ​റ​യു​ന്നു. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ സോ​മ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ ഭാ​ര​വാ​ഹി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി വീ​ട് നി​ർ​മി​ച്ച് ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​ധാ​കൃ​ഷ്ണ​പി​ള്ള, മ​ല​ങ്ക​ര നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ.​സി​റി​ൾ ആ​ന​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ഡ​ബ്ല്യൂ.​സ​ജി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി.​ജ്യോ​തി​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ, എം.​ആ​ർ.​അ​ശ്വ​തി, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പു​തു​ക്കു​ള​ങ്ങ​ര പ്ര​ശാ​ന്ത്, പു​തു​ക്കു​ള​ങ്ങ​ര നാ​ഗ​പ്പ​ൻ, എ​ൻ.​ശ​ശി​ധ​ര​ൻ നാ​യ​ർ, കൊ​ങ്ങ​ണം ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഹാ​ബി​റ്റാ​റ്റ് ശ​ങ്ക​റു​മാ​യി ചേ​ർ​ന്ന് നാ​ല​ര ല​ക്ഷം രൂ​പ ചെ​ല​വി​ൽ 450 സ്ക്വ​യ​ർ ഫീ​റ്റി​ലാ​ണ് വീ​ടും സ​മീ​പ​ത്ത് ക​ട​യു​മാ​ണ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​റി​യി​ച്ചു.