കിഴുവിലം പഞ്ചായത്തിലെ നി​ലം​നി​ക​ത്ത​ൽ: ത​ഹ​സി​ൽ​ദാ​രെ സിപിഎം ഉ​പ​രോ​ധി​ച്ചു
Thursday, December 12, 2019 12:20 AM IST
ആ​റ്റി​ങ്ങ​ൽ: കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ൽ പോ​ലീ​സി​ന്‍റെ​യും റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​ടെ​യും ഒ​ത്താ​ശ​യോ​ടെ വ്യാ​പ​ക​മാ​യി നി​ലം നി​ക​ത്തു​ന്നു എ​ന്നാ​രോ​പി​ച്ച് സി​പി​എം കു​ന്നും​പു​റം ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​രേ​ഖ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ എ. ​ഉ​ണ്ണി​രാ​ജ​യെ ഉ​പ​രോ​ധി​ച്ചു. പ​ല​പ്പോ​ഴും ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും, രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​ലം മ​ണ്ണി​ട്ടു​നി​ക​ത്തി ഭൂ​മാ​ഫി​യ​ക​ളും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ഭൂ​മി ക​ച്ച​വ​ട​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. കൂ​ടാ​തെ ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ഞ്ച​ച്ചി​റ ഏ​ല​യി​ൽ നി​ലം നി​ക​ത്തു​ന്ന​തെ​ന്നും, അ​ങ്ക​ണ​വാ​ടി നി​ർ​മി​ക്കാ​മെ​ന്ന പേ​ര് പ​റ​ഞ്ഞു നീ​രു​റ​വ​ക​ളു​ള്ള സ്ഥ​ല​ങ്ങ​ൾ നി​ക​ത്തു​ന്ന​ത് മൂ​ലം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ജ​ല​ക്ഷാ​മം അ​നു​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട കു​ന്നു​വാ​രം പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ൽ​കി​യ നാ​ല് സെ​ന്‍റ് വ​യ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ അ​ങ്ക​ണ​വാ​ടി നി​ർ​മ്മാ​ണ​ത്തി​നെ​ന്ന പേ​രി​ൽ നി​ക​ത്തി​യ​തെ​ന്നും, സ​ബ് ക​ള​ക്ട​റു​ടെ അ​നു​മ​തി വേ​ണ​മെ​ന്നി​രി​ക്കെ കേ​വ​ലം കൃ​ഷി ഓ​ഫീ​സ​റു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് വ​യ​ൽ​നി​ക​ത്ത​ൽ ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സാ​റി​ന്‍റെ വാ​ർ​ഡി​ലാ​ണ് വ​യ​ൽ നി​ക​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ഗോ​പി, ബി​ജു​കു​മാ​ർ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​നോ​ജ്, ക​ർ​ഷ​ക തൊ​ഴി​ലാ​ളി പ്ര​തി​നി​ധി രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ഹ​സി​ൽ​ദാ​രെ ഉ​പ​രോ​ധി​ച്ച​ത്. വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം
നി​ർ​മി​ക്കു​വാ​ൻ
ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന്
പഞ്ചാ. പ്ര​സി​ഡ​ന്‍റ്

ആ​റ്റി​ങ്ങ​ൽ: കി​ഴു​വി​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കു​ന്നും​പു​റം പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ നാ​ല് സെ​ന്‍റ് പു​ര​യി​ട​ത്തി​ൽ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ക്കു​വാ​ൻ ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ൻ​സാ​ർ പ​റ​ഞ്ഞു. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണി​ട്ടു​നി​ക​ത്തി​യെ​ന്നാ​രോ​പി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​രെ ഖ​രാ​വോ ചെ​യ്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി താ​ലൂ​ക്ക് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്. നെ​ൽ​കൃ​ഷി ചെ​യ്തി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ടു​ന്ന പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ സ​മി​തി​യെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് മ​ണ്ണി​ട്ട് നി​ക​ത്തി​യ​തെ​ന്നും, ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടാ​ത്ത പ്ര​ദേ​ശം ആ​ർ​ഡി​ഒ​യ്ക്ക് ക​ത്ത് ന​ൽ​കി അ​നു​മ​തി​തേ​ടി കെ​ട്ടി​ടം നി​ർ​മി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​സി​ഡ​ന്‍റി​നൊ​പ്പം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യ കി​ഴു​വി​ലം രാ​ധാ​കൃ​ഷ്ണ​ൻ, സി​ദ്ദി​ഖ്, ശ​ശി, സൈ​ന ബീ​ഗം, ബി​ജു​കു​മാ​ർ, സു​ജ ,ഷാ​ജ​ഹാ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ, ശ്രീ​ക​ണ്ഠ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഷ​മീ​ർ, അ​ജു, ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.