കാ​ട്ടു​പ​ന്നി ശ​ല്യം രൂക്ഷം: കാ​വ​ലി​രു​ന്ന് ക​ർ​ഷ​ക​ർ
Wednesday, December 11, 2019 1:34 AM IST
ശ്രീ​ക​ണ്ഠ​പു​രം: കാ​ട്ടു​പ​ന്നിശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ. കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൊ​ടും ത​ണു​പ്പി​ൽ കൃ​ഷി​സം​ര​ക്ഷ​ണ​ത്തി​നാ​യി കാ​വ​ലി​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണു ക​ർ​ഷ​ക​ർ. ചെ​ങ്ങ​ളാ​യി, കൊ​യ്യം, പാ​റ​ക്കാ​ടി, ശ്രീ​ക​ണ്ഠ​പു​രം, മ​ല​പ്പ​ട്ടം, ഇ​രി​ക്കൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു പ​ന്നി​ശ​ല്യം വ്യാ​പ​ക​മാ​യി​ട്ടു​ള്ള​ത്. നെ​ൽ​ക്കൃഷി​യുംപ​ച്ച​ക്ക​റി കൃ​ഷി​ക​ളും ഉ​ൾ​പ്പെ​ടെ കു​ത്തി​യി​ള​ക്കി ന​ശി​പ്പി​ക്കു​ക​യാ​ണ്. വീ​ട്ടു​പ​റ​മ്പു​ക​ളി​ലെ​ത്തി വാ​ഴ, ചേ​മ്പ്, ചേ​ന എ​ന്നി​വ​യും ന​ശി​പ്പി​ക്കു​ന്നു​ണ്ട്.
പ​ന്നി​ശ​ല്യ​ത്തി​നെ​തി​രെ വ​യ​ലു​ക​ളി​ൽ വെ​ള്ള​ത്തു​ണി സ്ഥാ​പി​ച്ചും സാ​രി​വേ​ലി കെ​ട്ടി​യും മ​റ്റും പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തോ​ടെ വ​യ​ലു​ക​ളി​ൽ കാ​വ​ൽ​പ്പു​ര കെ​ട്ടി കൊ​ടും ത​ണു​പ്പി​ൽ കാ​വ​ലി​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണു ക​ർ​ഷ​ക​ർ. പ​ന്നി​യെ​ത്തു​മ്പോ​ൾ പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും ശ​ബ്ദ​മു​ണ്ടാ​ക്കി​യാ​ണ് ഓ​ടി​ക്കു​ന്ന​ത്. പ​ന്നി​ശ​ല്യ​ത്തി​നു പു​റ​മെ പ്ര​ദേ​ശ​ത്ത് കു​ര​ങ്ങുശ​ല്യ​വും രൂ​ക്ഷ​മാ​ണ്.