യു​ഡി​എ​ഫ് ക​ള​ക്ടറേ​റ്റ് ധ​ർ​ണ നാളെ
Wednesday, December 11, 2019 1:34 AM IST
ക​ണ്ണൂ​ർ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ന​യ​പ​രി​പാ​ടി​ക​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാളെ ക​ള​ക്ടറേ​റ്റ് ധ​ർ​ണ ന​ടക്കും. രാ​വി​ലെ 10 ന് ​ക​ള​ക്ടറേ​റ്റിനു മു​ന്നി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ. ​എം.​കെ. മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പ്ര‌​ഫ. എ.​ഡി. മു​സ്ത​ഫ അ​റി​യി​ച്ചു.