സി-​ഡി​റ്റ് ഡ​യ​റ​ക്ട​ർ നി​യ​മ​നം പു​ന​ഃപ​രി​ശോ​ധി​ക്ക​ണം: കെ.​സി. ജോ​സ​ഫ്
Wednesday, December 11, 2019 1:34 AM IST
ക​ണ്ണൂ​ർ: സി-​ഡി​റ്റി​ന്‍റെ ക​രാ​റു​ക​ൾ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ന​ൽ​കാ​ൻ വ​ഴി​വി​ട്ടു പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​യെ​ത്ത​ന്നെ വി​ര​മി​ച്ച​തി​നു​ശേ​ഷം യോ​ഗ്യ​ത​ക​ളി​ൽ ഇ​ള​വ് ന​ൽ​കി ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കാ​നു​ള്ള ദു​രൂ​ഹ​മാ​യ നീ​ക്കം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രിക്ക് അ​യ​ച്ച ക​ത്തി​ൽ കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഡ​യ​റ​ക്ട​ർ ത​സ്തി​ക​യു​ടെ ശ​ന്പ​ളം ര​ണ്ടു ല​ക്ഷം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ച​തും യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി​യ​തും മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ ഒ​രു തി​ര​ക്ക​ഥ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​ണ്. സാ​ന്പ​ത്തി​ക ഞെ​രു​ക്കം കൊ​ണ്ട് ത​ക​ർ​ച്ച​യെ നേ​രി​ടു​ന്ന സി-​ഡി​റ്റി​നു താ​ങ്ങാ​നാ​വാ​ത്ത സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന​തെ​ന്നും സി-​ഡി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി പു​നരു​ദ്ധ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ.​സി. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.