ന​ടു​റോ​ഡി​ലി​റ​ക്കി​യ മ​ണ​ല്‍​ക്കൂന​യി​ലി​ടി​ച്ച് വാ​ഹ​നം മ​റി​ഞ്ഞു മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്ക്
Wednesday, December 11, 2019 1:31 AM IST
പ​യ്യ​ന്നൂ​ര്‍: റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം അ​തി​ക്ര​മി​ച്ച് ഇ​റ​ക്കി​യി​ട്ട ജി​ല്ലി​യി​ലും ജി​ല്ലി​പ്പൊ​ടി​യി​ലു​മി​ടി​ച്ചു ക​യ​റി വാ​ഹ​ന​ങ്ങ​ള്‍ മ​റി​ഞ്ഞ് മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്.​ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ട​ന്ന സ്വ​ദേ​ശി എ​സ്‌.​വി. ഹൗ​സി​ലെ എ​സ്.​വി.​അ​ഷ്‌​റ​ഫി​നെ (46) പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കുശേ​ഷം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ടാ​ട്ട് സ്വ​ദേ​ശി ശ്രീകാ​ന്ത് (40), മ​ക​ള്‍ ശ്രീ​യ (നാ​ല്) എ​ന്നി​വ​രെ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. നി​സാ​ര​മാ​യ പ​രി​ക്കേ​റ്റ മ​റ്റു ര​ണ്ടു​പേ​ര്‍​ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലി​നും ആ​റി​നു​മി​ട​യി​ലാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്.
പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡി​ല്‍ കേ​ളോ​ത്ത് ദീ​പ​ക് ന​ഴ്‌​സിം​ഗ് ഹോ​മി​നു സ​മീ​പം റോ​ഡി​ന്‍റെ ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണ​ത്തി​നാ​യി രാ​ത്രി​യി​ല്‍ ജി​ല്ലി​പ്പൊ​ടി​യും ജി​ല്ലി​യു​മി​റ​ക്കി​യ​താ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​വച്ച​ത്. രാ​ത്രി​യി​ലെ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് കാ​ണാ​ന്‍ പ​റ്റാ​ത്ത രീ​തി​യി​ല്‍ റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം അ​പ​ഹ​രി​ച്ച് ഇ​റ​ക്കി​യി​ട്ട ക​റു​പ്പ് നി​റ​ത്തി​ലു​ള്ള ഈ ​കൂ​ന​ക​ളി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി മ​റി​ഞ്ഞാ​ണ് അ​പ​ക​ടം.