യു​വാ​വി​ന്‍റെ കൈ​യി​ൽ കു​ടു​ങ്ങി​യ വ​ള ഫ​യ​ർ​ഫോ​ഴ്സ് മു​റി​ച്ചു മാ​റ്റി
Sunday, December 8, 2019 1:04 AM IST
കോ​വ​ളം: യു​വാ​വി​ന്‍റെ കൈ​യി​ൽ കു​ടു​ങ്ങി​യ വ​ള ഫ​യ​ർ​ഫോ​ഴ്സ് മു​റി​ച്ചു മാ​റ്റി . വി​ഴി​ഞ്ഞം പ​ള്ളി​ത്ത​റ സ്വ​ദേ​ശി ബെ​ൻ​സ്റ്റി​ന്‍റെ (28) വ​ല​ത് കൈ​യി​ൽ കു​ടു​ങ്ങി​യ വ​ള​യാ​ണ് അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തെപ​രി​ശ്ര​മ​ത്തി​ന് ഒ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ മു​റി​ച്ചു മാ​റ്റി​യ​ത്.​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബെ​ൻ​സ്റ്റ​ന്‍റെ വ​ല​ത് കൈ​യി​ൽ പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ കൈ​യി​ലെ എ​ല്ല് പൊ​ന്തി​യ​തോ​ടെ വ​ള

ഊ​രി​മാ​റ്റാ​നാ​യി​ല്ല.​വേ​ദ​ന കൂ​ടി​യ​തോ​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ഡോ​ക്ട​ർ ഫ​യ​ർ​ഫോ​ഴ്സി​നെ സ​മീ​പി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ​ഹാ​യം തേ​ടി വി​ഴി​ഞ്ഞ​ത്തെ അ​ഗ്നി​ര​ക്ഷാ​സേ​നാ ഓ​ഫീ​സി​ലെ​ത്തി​യ​ത് . ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ഫ​യ​ർ​മാ​ൻ​മാ​രാ​യ അ​രു​ൺ, ബി​ജി​ൽ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.