കു​ന്ന​ത്തുകാ​ല്‍ ശ്രീ ​ചി​ത്തി​ര​തി​രു​നാ​ള്‍ റ​സി​ഡ​ന്‍​ഷൽ സ്കൂളിൽ ഭ​ക്ഷ്യ​മേ​ള നടത്തി
Sunday, December 8, 2019 1:04 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തുകാ​ല്‍ ശ്രീ ​ചി​ത്തി​ര​തി​രു​നാ​ള്‍ റ​സി​ഡ​ന്‍​ഷ​ല്‍ സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ലെ ശാസ്ത്ര ​സാ​ഹി​ത്യ ഭ​ക്ഷ്യ​മേ​ള "സ്പെ​ക്ടോ 2019' ഡോ. ​ഡി.​ജി. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ള്‍ മാ​നേ​ജ​ര്‍ ടി. ​സ​തീ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. പു​ഷ്പ​വ​ല്ലി, ക​ണ്‍​വീ​ന​ര്‍ പി.​എം.​പ്രീ​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​രാ​ജ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​യി​ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി, ഫി​ലിം ഡി​വി​ഷ​ന്‍ ബ്യൂ​റോ, ഹോ​മി​യോ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ കോ​ള​ജ്, ബി​എ​സ്എ​ന്‍​എ​ല്‍, പ​ഞ്ച​ക​ര്‍​മ, മി​ത്രാ​നി​കേ​ത​ന്‍, പി​ആ​ര്‍​എ​സ്, എ​ന്‍​ജി​നി​യ​റിം​ഗ്കോ​ള​ജ്, പോ​സ്റ്റ​ല്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ്, ആ​ത്മ​നി​ല​യം, എ​എം​എ​എ​സ്, ഫോ​റ​സ്റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ്, സി​ഡ​ബ്ലു​ആ​ര്‍​ഡി​എം എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളൊ​രു​ക്കി​യി​രു​ന്നു. ഭ​ക്ഷ്യ​മേ​ള​യി​ല്‍ നി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.