ന​വീ​ക​രി​ച്ച ആ​ട്ട​റമൂ​ല കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 8, 2019 1:03 AM IST
വി​ഴി​ഞ്ഞം : ന​വീ​ക​രി​ച്ച ആ​ട്ട​റ മൂ​ല കു​ടി​വെ​ള്ള പ​ദ്ധ​തി എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് പ്ര​വ​ർ​ത്ത​നം നി​ല​ച്ചു​പോ​യ കു​ടി​വെ​ള്ള പ​ദ്ധ​തി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഓ​ൺ​ഫ​ണ്ടി​ൽ നി​ന്നും നാ​ലു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് പു​തി​യ കി​ണ​ർ കു​ഴി​ച്ച് പ​മ്പ് സ്ഥാ​പി​ച്ച് ന​വീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ​ദ്ധ​തി പു​ന​രാം​ര​ഭി​ച്ച​ത്. കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു,വാ​ർ​ഡ് മെ​മ്പ​ർ ന​ന്നം കു​ഴി ബി​നു,വ​സ​ന്ത,സു​ജ,ന​ന്നം കു​ഴി രാ​ജ​ൻ, വാ​ട്ട​ർ അ​ഥോ​റ്റി അ​സി​സ്റ്റ​ൻ​റ്എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ രാ​ജേ​ഷ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​ജി​കു​മാ​ർ​കോ​ട്ടു​കാ​ൽ വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എ​ന്നാ​ൽ ആ​ട്ട​റ​മൂ​ല​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും എം​എ​ൽ​എ ഇ​ട​പെ​ട്ടി​ല്ലെ​ന്നാ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി​എ​ത്തി​യ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. മു​ദ്രാ​വാ​ക്യം വി​ളി​ച്ച്ഉ​ദ്ഘാ​ട​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഇ​ട​തു​പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കി.