വ​ര്‍​ക്ക​ല നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്പൂ​ര്‍​ണ പ​ച്ച​ത്തു​രു​ത്തി​ലേ​യ്ക്ക്
Sunday, December 8, 2019 1:03 AM IST
തി​രു​വ​ന​ന്ത​പു​രം: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ പ​രി​സ്ഥി​തി പു​ന​സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി വെ​ട്ടൂ​ർ ജെം​നോ മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ വൃ​ക്ഷ​തൈ ന​ട്ട് വ​ര്‍​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന് ശാ​സ്ത്രീ​യ​മാ​യി നേ​രി​ടാ​ന്‍ പ​ച്ച​ത്തു​രു​ത്തു​ക​ള്‍ കാ​ല​ത്തെ ആ​വ​ശ്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ് സ​മൂ​ഹം എ​റ്റെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​വെ​ട്ടൂ​ര്‍ പ​ച്ച​ത്തു​രു​ത്തോ​ടെ ബ്ലോ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ച്ച​ത്തു​രു​ത്തു​ള്ള ബ്ലോ​ക്കാ​യും ഇ​തോ​ടൊ​പ്പം വ​ര്‍​ക്ക​ല മ​ണ്ഡ​ല​ത്തി​ല്‍ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ച്ച​ത്തു​രു​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള​താ​യും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. സ്കൂ​ളി​ലെ 35 സെ​ന്‍റി​ല്‍ പ​ച്ച​ത്തു​രു​ത്ത് സ്ഥാ​പി​ച്ച 10 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ച​ട​ങ്ങി​ല്‍ വെ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​സിം ഹു​സൈ​ന്‍ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഗീ​ത, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡി. ​ഹു​മ​യൂ​ണ്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.