പൂ​ർ​വ വി​ദ്യാ​ർ​ഥി-​ അ​ധ്യ​പ​ക​സം​ഗ​മം ഇ​ന്ന്
Sunday, December 8, 2019 1:03 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ. സം​സ്കൃ​ത കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി – അ​ധ്യാ​പ​ക​സം​ഗ​മം "പ്ര​ത്യാ​ഗ​മ​നം – 2019' ഇ​ന്ന് ന​ട​ത്തും. രാ​വി​ലെ 10.30 ന് ​കോ​ള​ജ് ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന യോ​ഗം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി. ​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ ഗു​രു​വ​ന്ദ​ന​ത്തി​ൽ പൂ​ർ​വ​ധ്യാ​പ​ക​ർ​ക്ക് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ക്കും.

വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ എ, ​കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ൻ ഡ​യ​റ​ക്ട​ർ എം. ​ന​ന്ദ​കു​മാ​ർ,പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ ഐ​ഷാ ബേ​ക്ക​ർ, പ്ര​ഫ. പി.​കെ. മാ​ധ​വ​ൻ നാ​യ​ർ, ഡോ. ​കെ.​കെ. സു​ന്ദ​രേ​ശ​ൻ, ഡോ. ​പി. രാ​ജേ​ഷ് കു​മാ​ർ, കെ. ​ആ​ർ. ര​തീ​ഷ് കു​മാ​ർ, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സി​ജി​ൻ​രാ​ജ്, എ​സ്. അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ലൈ​ലാ​പ്ര​സാ​ദ്, ആ​ർ. ഗി​രീ​ഷ് കു​മാ​ർ, സ്വാ​ഗ​ത സം​ഘം ക​ൺ​വീ​ന​ർ ഡോ. ​പി. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.