സ​ഞ്ജു​വി​നാ​യി ആ​വേ​ശ​ത്തോ​ടെ... ആ​ർ​പ്പു​വി​ളി​ക​ളോ​ടെ
Sunday, December 8, 2019 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഇ​ന്ന​ലെ രാ​ത്രി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ സ്വ​ന്തം താ​ര​ത്തി​നാ​യി ആ​വേ​ശ​ത്തോ​ടെ ആ​ർ​പ്പു​വി​ളി​ച്ചു.

വൈ​കു​ന്നേ​രം മു​ത​ൽ പെ​യ്തി​റ​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ​യെ​യും അ​വ​ഗ​ണി​ച്ചാ​ണ് ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു മു​ന്നി​ൽ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളെ കാ​ണു​ന്ന​തി​നാ​യി ഒ​ത്തു​കൂ​ടി​യ​ത്. ടീ​മം​ഗ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തേ​യ്ക്ക് എ​ത്തി​യ​തോ​ടെ ആ​വേ​ശം അ​ല​ത​ല്ലി. ക​ന​ത്ത​മ​ഴ​യെ​യും അ​വ​ഗ​ണി​ച്ച് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി്ന്ന ​ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ ഇ​രു ടീ​മു​ക​ളി​ലെ​യും താ​ര​ങ്ങ​ൾ നി​രാ​ശ​രാ​ക്കി​യി​ല്ല.

5.30 നു ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ടീ​മു​ക​ൾ എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ടീം ​എ​ത്തി​യ​ത് ഏ​ഴോ​ടെ​യാ​ണ്. 7.15 ന് ​ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​ൻ റ​വി​ശാ​സ്ത്രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പു​റ​ത്തേ​യ്ക്ക് . തൊ​ട്ടു​പി​ന്നാ​ലെ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി.

കോ​ഹ്‌​ലി യെ ​ക​ണ്ട തോ​ടെ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ശ​ക്ത​മാ​യി. മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് ക്യാ​പ്റ്റ​നെ വ​ര​വേ​റ്റ​ത്. കോ​ഹ്‌​ലി​ക്കും സ​ഞ്ജു​വി​നു​മാ​യി​രു​ന്നു ത​ല​സ്ഥാ​ന​ത്ത ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ടെ ജ​യ് വി​ളി​ക​ൾ.

ക​ഴി​ഞ്ഞ ത​വ​ണ കാ​ര്യ​വ​ട്ട​ത്ത് വി​ൻ​ഡീ​സി​നെ എ​റി​ഞ്ഞി​ട്ട ര​വീ​ന്ദ്ര ജ​ഡേ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പു​റ​ത്തേ​യ്ക്ക് എ​ത്തി​യ​പ്പോ​ൾ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. ജ​ഡേ​ജും രോ​ഹ​തി​ശ​ർ​മ​യും കു​ടും​ബ​സ​മേ​ത​മാ​ണ് എ​ത്തി​യ​ത്. വെ​സ്റ്റി​ൻ​ഡീ​സ് നി​ര​യി​ൽ ക്യാ​പ്റ്റ​ൻ കി​റോ​ണ്‍ പൊ​ള്ളാ​ർ​ഡി​നാ​യി​രു​ന്നു ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​ർ. ഇ​രു​ര​ടേ​യും ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്.