ബാ​ല​സൗ​ഹൃ​ദ പ​ദ്ധ​തി​യു​മാ​യി പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത്
Saturday, December 7, 2019 12:46 AM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​ശാ​രീ​രി​ക ഉ​ന്ന​മ​ന​ത്തി​നാ​യി ബാ​ല​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യു​മാ​യി പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത്.
കു​ട്ടി​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ കൂ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ കു​ട്ടി​ക​ളെ മാ​ന​സി​ക​മാ​യി ത​യാ​റാ​ക്കു​ന്ന​തി​നും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കു​ക എ​ന്ന​തു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് ര​ണ്ടു​ല​ക്ഷം രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​മ്പ​തി​നാ​യി​രം രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
കു​ടും​ബ​ശ്രീ, അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ വ​ഴി ബാ​ല​സ​ഭ​ക​ള്‍, ബാ​ല​സ​ഭാ ക​ലോ​ത്സ​വം, അ​വ​ധി​ക്കാ​ല ക്യാ​മ്പ്, കാ​മ്പ​യി​നു​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട്, ത​ന​ത് ഫ​ണ്ട് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ശി​ശു സൗ​ഹൃ​ദ ശു​ചി​മു​റി, സ്മാ​ര്‍​ട്ട് ക്ലാ​സ് റൂം, ​ഡൈ​നിം​ഗ് ഹാ​ള്‍, അ​ടു​ക്ക​ള, കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് എ​ന്നി​വ നി​ര്‍​മി​ച്ചു.