ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ സ​മാ​പി​ച്ചു
Saturday, December 7, 2019 12:46 AM IST
തി​രു​വ​ന​ന്ത​പു​രം: സ​മ്പൂ​ര്‍​ണ ഭ​ക്ഷ്യ സു​ര​ക്ഷാ ഗ്രാ​മ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ല്‍ ന​വം​ബ​ര്‍ 23 മു​ത​ല്‍ ആ​രം​ഭി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ സ​മാ​പി​ച്ചു. 10 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക്ലാ​സി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.
ക്ലാ​സു​ക​ള്‍​ക്ക് നു​ട്രീ​ഷ​നി​സ്റ്റ് ല​ക്ഷ്മി ശ​ങ്ക​ര്‍, ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫീ​സ​ര്‍ ജോ​ണ്‍ വി​ജ​യ​കു​മാ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​ന്‍​വ​ര്‍ അ​ബ്ബാ​സ്, കെ.​എ​ന്‍. ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ചെ​മ്മ​രു​തി കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​ച്ച്. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ല്‍ നി​ന്നും കു​ടി​വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ങ്ങ​ളി​ലും മാ​ര്‍​ക്ക​റ്റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി.