ഗെ​യിം​സ് ഫെ​സ്റ്റി​ന് ഇ​ന്നു തു​ട​ക്കം
Saturday, December 7, 2019 12:46 AM IST
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ഗെ​യിം​സ് ഫെ​സ്റ്റി​ന് ഇ​ന്നു തു​ട​ക്ക​മാ​കും.
ക്രി​ക്ക​റ്റ് , ക​ബ​ഡി, വോ​ളി​ബോ​ള്‍ , ഫു​ഡ്ബോ​ള്‍ ടീ​മു​ക​ള്‍​ക്കാ​യു​ള്ള സെ​ല​ക്ഷ​ന്‍ മ​ല്‍​സ​ര​ങ്ങ​ളാ​ണ് ആ​നാ​ട് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലും , ചു​ള്ളി​മാ​നൂ​ര്‍ മാ​ര്‍​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലും, ആ​നാ​ട് എ​സ്എ​ന്‍​വി​എ​ച്ച്എ​സ്എ​സി​ലു​മാ​യി ന​ട​ക്കു​ന്ന​ത്. വോ​ളി​ബോ​ള്‍ മ​ല്‍​സ​ര​ങ്ങ​ള്‍ ഇ​ന്ന് ര​ണ്ടി​ന് ചു​ള്ളി​മാ​നൂ​ര്‍ മാ​ര്‍​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലും , ക​ബ​ഡി 10 ന് ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലും , ക്രി​ക്ക​റ്റ് നാ​ളെ 10 ന് ​ആ​നാ​ട് എ​സ്എ​ന്‍​വി​എ​ച്ച്എ​സ്എ​സി​ലും, ഫു​ഡ്ബോ​ള്‍​ര​ണ്ടി​ന് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലും ന​ട​ത്തും. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ ക്ല​ബു​ക​ളി​ലെ മി​ക​ച്ച ക​ളി​ക്കാ​രെ ക​ണ്ടെ​ത്തി ഒ​രു​മാ​സ​ത്തെ ഭ​ക്ഷ​ണ​വും ജ​ഴ്സി​യും ന​ല്‍​കി പ​ഞ്ചാ​യ​ത്തി​ന് വേ​ണ്ടി ടീ​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് പറഞ്ഞു.