കേ​ന്ദ്ര​സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി വി​രു​ദ്ധന​യം തി​രു​ത്ത​ണം: മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ
Saturday, December 7, 2019 12:45 AM IST
നെ​ടു​മ​ങ്ങാ​ട്: തൊ​ഴി​ലു​റ​പ്പ് ദി​ന​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ചും, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ച്ചും, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​ക്കി​ടാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​സ​മീ​പ​നം തി​രു​ത്ത​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ (ബി​കെ​എം യു)​നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് മു​ന്നോ​ടി​യാ​യി നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക യാ​യി​രു​ന്നു അ​ദ്ദേ​ഹം.​സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ സു​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ൺ​വീ​ന​ർ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, പി.​എ​സ്. ഷൗ​ക്ക​ത്ത്, പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ്, എം. ​എ​സ്. റ​ഷീ​ദ്, എ. ​എം. റൈ​സ്, ഡി .​എ. ര​ജി​ത്ത് ലാ​ൽ, ജ​യ​കു​മാ​ർ, ഷി​ബു, എം. ​സി. കെ. ​നാ​യ​ർ,വി. ​ബി. ജ​യ​കു​മാ​ർ, നേ​താ​ജി​പു​രം അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.