ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ രം​ഗ​ത്തു​ണ്ടാ​യ​ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റം: മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍
Saturday, December 7, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മാ​തൃ​ക​യാ​കും വി​ധ​മു​ള്ള വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ പൊ​തു​വി​ത​ര​ണ രം​ഗ​ത്തു​ണ്ടാ​യെ​ന്ന് ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ പ​റ​ഞ്ഞു. ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് പ്ര​സ്ക്ല​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച മാ​ധ്യ​മ ശി​ല്‍​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മം വ​ള​രെ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന​ത്തി​നാ​യി. മു​ന്‍ കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് റേ​ഷ​ന്‍​ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സു​താ​ര്യ​മാ​ണ്. ഇ​പോ​സ് വ​ഴി​യു​ള്ള റേ​ഷ​ന്‍ വി​ത​ര​ണം, ഗി​വ് അ​പ്പ് സ്കീം ​എ​ന്നി​വ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ രം​ഗ​ത്തു​ണ്ടാ​ക്കി​യ​ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ടി.​എ​ല്‍.​ന​ര​സിം​ഹു​ഗാ​രി റെ​ഡി , ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ജ​ല​ജ ജി.​എ​സ്. റാ​ണി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. അ​രു​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.