സ്കൂ​ൾ വാ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
Saturday, December 7, 2019 12:45 AM IST
പേ​രൂ​ർ​ക്ക​ട: സ്കൂ​ൾ വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രു​ത്തി​പ്പാ​റ പാ​ണ​ൻ​വി​ള​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​ർ​ പ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി.
വാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ മ​ണ്ണ​ന്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.

വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി
ഡി​പ്പോ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ങ്കി​ലും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​രെ ര​ക്ഷ​ാക​ർ​ത്താ​ക്ക​ളോ​ടൊ​പ്പം വി​ട്ട​യ​ച്ചു.
സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​പ്പോ​ൾ പോ​ലീ​സും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ട​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ചി​ത​റി​യോ​ടി. വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​കു​ന്ന സം​ഘ​ട്ട​നം പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.