പി​ക്ക​പ്പ് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് രണ്ടു പേർ മ​രി​ച്ചു
Saturday, December 7, 2019 12:45 AM IST
കാ​ട്ടാ​ക്ക​ട : പി​ക്ക​പ്പ് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു.​ആ​ര്യ​ങ്കോ​ട് മ​ണ്ണാം​കോ​ണം നെ​ട്ടി​യ​റ അ​രു​ൺ ഭ​വ​നി​ൽ വി​ജ​യ​ൻ-​ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​രു​ൺ (21 ) , പ​ള്ളി​ച്ച​ൽ ശ്രീ​കൃ​ഷ്ണ​സ​ദ​ന​ത്തി​ൽ ഹ​രി​കൃ​ഷ്ണ​ൻ( 38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വാ​ൻ ഡ്രൈ​വ​ർ നി​സാം ( 35 ) പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കാ​ട്ടാ​ക്ക​ട - മ​ല​യി​ൻ​കീ​ഴ് റോ​ഡി​ൽ പൊ​ട്ട​ൻ​കാ​വി​ന​ടു​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം. കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തേ​യ്ക്കു വ​രു​ക​യാ​യി​രു​ന്ന ബൈ​ക്കി​നെ എ​തി​രെ വ​ന്ന ലോറി ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന അ​രു​ണി​ന്‍റെ ഹെ​ൽ​മ​റ്റ് ത​ക​ർ​ന്നു. ബൈ​ക്ക് പൂ​ർ​ണ​മാ​യും വാ​നി​ന​ടി​യി​ലാ​യി​രു​ന്നു.