തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്
Saturday, December 7, 2019 12:45 AM IST
ക​ല്ല​റ: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ വ​യോ​ധി​ക​യ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.​ഭ​ര​ത​ന്നൂ​ർ ക​ല്ലു​മ​ല വീ​ട്ടി​ൽ ല​ളി​ത ( 62 )യ്ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്.​ഇ​ന്ന​ലെ രാ​വി​ലെ 9.15ന് ​പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​മ​ലയിൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.
​ ജോ​ലി​ക്കി​ടെ പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പ​ന്നി ല​ളി​ത​യെ കു​ത്തി വീ​ഴ്ത്തുക​യാ​യി​രു​ന്നു.
ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​ന്നി​യെ ഓ​ടി​ച്ച ശേ​ഷം ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കാ​ലി​നും, കൈ​ക്കും പ​രി​ക്കേ​റ്റ വ​യോ​ധി​ക തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.