മു​റ​ജ​പം ഇ​ന്നു മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്ക്; പൊ​ന്നും​ശീ​വേ​ലി ന​ട​ത്തി
Saturday, December 7, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മു​റ​ജ​പം ഇ​ന്ന് മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കും. എ​ട്ടു ദി​വ​സ​മാ​ണ് മൂ​ന്നാം​ഘ​ട്ട വേ​ദ​മ​ന്ത്ര​ജ​പം ന​ട​ക്കു​ന്ന​ത്. ര​ണ്ടാം​മു​റ​യു​ടെ സ​മാ​പ​നം കു​റി​ച്ച് ഇ​ന്ന​ലെ രാ​ത്രി പൊ​ന്നും​ശീ​വേ​ലി ന​ട​ത്തി.
രാ​ത്രി കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ ക​ന​ക​നി​ർ​മി​ത​മാ​യ ക​മ​ല​വാ​ഹ​ന​ത്തി​ൽ ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി​യു​ടെ​യും വെ​ള്ളി​വാ​ഹ​ന​ത്തി​ൽ തെ​ക്കേ​ട​ത്ത് ന​ര​സിം​ഹ​മൂ​ർ​ത്തി​യു​ടേ​യും വി​ഗ്ര​ഹ​ങ്ങ​ളെ എ​ഴു​ന്നെ​ള്ളി​ച്ചു. മു​ന്നി​ൽ ആ​ന​പ്പു​റ​ത്ത് പെ​രു​ന്പ​റ മു​ഴ​ക്കി​യ​വ​ർ നീ​ങ്ങി. അ​ക​ത്തെ പ്ര​വൃ​ത്തി​ക്കാ​ർ വി​ഗ്ര​ഹ​ങ്ങ​ൾ​ക്ക് മു​ന്പി​ൽ ഉ​ട​വാ​ളേ​ന്തി നീ​ങ്ങി.
പി​ന്നാ​ലെ രാ​ജ​കു​ടും​ബ​ത്തി​ലെ ക്ഷേ​ത്രം​സ്ഥാ​നി മൂ​ലം തി​രു​നാ​ൾ രാ​മ​വ​ർ​മ വി​ഗ്ര​ഹ​ങ്ങ​ൾ​ക്ക് അ​ക​ന്പ​ടി​യാ​യി. ഇ​രു​വ​ശ​ത്തും ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പോ​റ്റി​മാ​രും നി​ര​ന്നു.
മു​റ​ജ​പ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വൈ​ദി​ക​ർ എ​ഴു​ന്നെ​ള്ള​ത്തി​ന് പി​ന്നാ​ലെ വേ​ദ​മ​ന്ത്ര​ഘോ​ഷ​വും നാ​രാ​യ​ണ​നാ​മ​വു​മാ​യി നീ​ങ്ങി. പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ​ത്തി​യ​പ്പോ​ൾ തി​രു​വ​ന്പാ​ടി ശ്രീ​കൃ​ഷ്ണ​സ്വാ​മി​യു​ടെ വി​ഗ്ര​ഹം എ​ഴു​ന്ന​ള്ള​ത്തി​ൽ ചേ​ർ​ന്നു. ആ​ദ്യ​ത്തെ പ്ര​ദ​ക്ഷി​ണ​ത്തി​ന് പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ പ്ര​ത്യേ​ക​പൂ​ജ​യും ദീ​പാ​രാ​ധ​ന​യും ന​ട​ത്തി. മു​റ​ജ​പ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശീ​വേ​ലി​പ്പു​ര ദീ​പ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.
ശീ​വേ​ലി​പു​ര​യി​ൽ ഇ​രു​വ​ശ​ത്തേ​യും തൂ​ണി​നൊ​പ്പ​മു​ള്ള 365 ക​ൽ​ത്തൂ​ണു​ക​ളി​ൽ എ​ണ്ണ​ത്തി​രി​ക​ൾ ക​ത്തി​ച്ചു. ശീ​വേ​ലി​പ്പു​ര​യ്ക്കു​പു​റ​ത്ത് ഇ​രു​വ​ശ​ങ്ങ​ളി​ലും നാ​ലു​ന​ട​ക​ളു​ടെ സ​മീ​പ​ത്തും ഭ​ക്ത​ർ ശീ​വേ​ലി തൊ​ഴാ​ൻ കാ​ത്തു​നി​ന്നി​രു​ന്നു. മൂ​ന്ന് പ്ര​ദ​ക്ഷി​ണം എ​ത്തി​യ​തോ​ടെ ര​ണ്ടാം​മു​റ​ശീ​വേ​ലി സ​മാ​പി​ച്ചു.