ഞാ​യ​റാ​ഴ്ച​കൾ ​പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ളാ​ക്കു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്കണം: ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Saturday, December 7, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ത്തു​ന്ന ശി​ൽ​പ്പ​ശാ​ല​ക​ൾ, പ​രീ​ക്ഷ​ക​ൾ ,സെ​മി​നാ​റു​ക​ൾ, പ​രി​ശീ​ല​ന​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രെ നി​ർ​ബ​ന്ധി​ച്ച് പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ൽ ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്പ്ര​തി​ഷേ​ധി​ച്ചു. ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ മ​ത​പ​ഠ​ന​ത്തി​നും, ആ​രാ​ധ​നാ ശു​ശ്രൂ​ഷ​യി​ലും ത​ട​സം സൃ​ഷ്ടി​ക്കു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ഞാ​യ​റാ​ഴ്ച​ക​ൾ ഒ​ഴി​വാ​ക്കി ക്ര​മീ​ക​രി​ക്കാ​നു​ള്ള നീ​ക്കം സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ആ​വ​ശ്യ​പ്പെ​ട്ടുരൂ​പ​താ പ്ര​സി​ഡ​ന്‍റ് ഡി.​ആ​ർ.​ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ലോ​ഗോ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ കൂ​ടി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ റ​വ.​ഫാ.​ജോ​സ​ഫ് അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ് തു.
എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ.​ജോ​യ് സാ​ബു, കോ​ൺ​ക്ലി​ൻ ജി​മ്മി ജോ​ൺ ,പ​ത്മ​വി​രാ​ജ് ,ബി​ന്നി ബി​സോ​ൾ, സ​ജി​നി, ജെ​സി ,ബീ​നാ റോ​സ് ,റീ​ജ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.