റെ​യി​ൽ​വേ വി​ക​സ​നം: അ​ടൂ​ർ പ്ര​കാ​ശ് എം​പി റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Saturday, December 7, 2019 12:43 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ റെ​യി​ൽ​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടൂ​ർ പ്ര​കാ​ശ് എം​പി റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​നാ​യ ചി​റ​യി​ൻ​കീ​ഴി​ലും, ക​ട​ക്കാ​വൂ​രി​ലും കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് വേ​ണ​മെ​ന്നു​ള്ള​ത് യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​മാ​ണ്.
പ​ര​ശു​റാം, അ​മൃ​ത, മാ​വേ​ലി, പു​ന​ലൂ​ർ -ക​ന്യാ​കു​മാ​രി പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്ക് ഈ ​സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല.​
ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു വി​ളി​ച്ച എം​പി മാ​രു​ടെ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളി​ലും ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല.
തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ വ​ർ​ക്ക​ല ശി​വ​ഗി​രി​യും വ​രാ​ണ​സി​യും ബ​ന്ധി​പ്പി​ച്ച് ഒ​രു പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.​ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ചെ​യ​ർ​മാ​ൻ ഉ​റ​പ്പ് ന​ൽ​കി.