കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തും: വാ​ട്ട​ര്‍ അ​ഥോ​റി​റ്റി
Saturday, November 23, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ട്ട​ര്‍ അ​ഥോ​റി​റ്റി സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ളം അ​തോ​ഥോ​റി​റ്റി​യു​ടെ ജി​ല്ലാ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബു​ക​ളി​ല്‍ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ഈ ​പ​രി​ശോ​ധ​ന​യി​ല്‍ ഭൗ​തി​ക, ബാ​ക്ടീ​രി​യോ​ള​ജി​ല്‍​ക്ക​ല്‍ ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തും.
കൂ​ടാ​തെ അ​ഥോ​റി​റ്റി​യു​ടെ നെ​ട്ടൂ​രി​ലെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ സം​സ്ഥാ​ന റ​ഫ​റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ കീ​ട​നാ​ശി​നി​ക​ളും ലോ​ഹ സം​യു​ക്ത​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സം​വി​ധാ​ന​മു​ണ്ട്.
തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന ശു​ദ്ധ​ജ​ല​ത്തി​ന്‍റെ നി​ല​വാ​ര​ത്തി​ല്‍ പോ​രാ​യ്മ ഉ​ള്ള​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ഡ്സി(​ബി​ഐ​എ​സ്)​ന്‍റെ റി​പ്പോ​ര്‍​ട്ട് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ബി​ഐ​എ​സ് ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു